FLASH NEWS

L.S.S. നേടിയ ശ്രീരാഗിനും കീര്‍ത്തനക്കും സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍.... ..................അക്ഷരങ്ങള്‍ അറിവുകളുടെ ലോകത്തേക്കുള്ള വാതിലുകളാണ്!.....

Thursday, 29 January 2015

ഫോക്കസ് സെമിനാര്‍ 2015 - ഇടയിലക്കാട് എ.എല്‍.പി.സ്കൂള്‍


പൊതു വിദ്യാലയം വെല്ലുവിളി നേരിടുന്ന ഇന്നത്തെ കാലത്ത്  സമഗ്ര വികസനം ലക്ഷ്യമാക്കി ബഹുമുഖപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പിന്‍റെയും, എസ്. എസ്. എ. യുടെയും, പി.ടി.എ യുടെയും ആഭിമുഖ്യത്തില്‍ ഇടയിലക്കാട് സ്കൂളില്‍ ഫോക്കസ്  സെമിനാര്‍ നടത്തി

ലോകത്തുള്ള എല്ലാവര്‍ക്കും വായിക്കാന്‍ പറ്റുന്ന ഒരേയൊരു ഭാഷ ഫോട്ടോഗ്രാഫി ആണെന്ന്‍ പറയും അതുകൊണ്ട് തന്നെ ഇനി ചിത്രങ്ങള്‍ സംസാരിക്കട്ടെ! ചില ഏടുകള്‍! 










Thursday, 8 January 2015

പുതുവത്സരാശംസകള്‍ 2015


പുതുവര്‍ഷത്തിലെ സൂര്യകിരണങ്ങള്‍ ഇടയിലെക്കാടിലെ തണ്ണീര്‍തടാകത്തിലൂടെ സരസ്വതി ക്ഷേത്രത്തിലേക്ക് 


വിതച്ചതേ കൊയ്യാവൂ 
എന്ന പഴമൊഴി  മാളോര്‍ക്കല്ലേ? 
ഭൂമിയുടെ അവകാശികള്‍ക്ക് വേറൊരു നിയമമോ?
 കൊക്കുകള്‍ നിലത്ത്  വീഴുന്ന നെന്മണികള്‍ ശേഖരിക്കാന്‍
 കൊയ്തുപാടത്തേക്കിറങ്ങി!  പ്രകൃതിയില്‍ നിന്നും 
നമുക്കെന്തല്ലാം പഠിക്കാനുണ്ട്! 
മണ്ണിന്‍റെമണമറിയുന്നവര്‍ക്കേ സഹജീവികളോടും 
സഹാനുഭൂതിയുണ്ടാവൂ ...  

ഇടയിലക്കാടിലെ 2015ലെ പുത്തന്‍ പ്രഭാതം 
മണ്‍മറയുന്ന ഒരു കൊയ്തുപാട്ടിലൂടെ!

ഇടയിലക്കാട് എ.എല്‍.പി.എസ്. മധുരത്തില്‍ പൊതിഞ്ഞ് 2015നെ വരവേറ്റു 


അറിവിന്‍റെ അക്ഷരവെളിച്ചത്തിലൂടെ 
മനസ്സിലെ ഇരുട്ടകറ്റാന്‍ അദ്ധ്യാപകര്‍ അണിനിരന്നു. 


നാളെയുടെ വാഗ്ദാനങ്ങള്‍ക്ക് പ്രധാനദ്ധ്യാപകന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 

Bye 2014