FLASH NEWS

L.S.S. നേടിയ ശ്രീരാഗിനും കീര്‍ത്തനക്കും സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍.... ..................അക്ഷരങ്ങള്‍ അറിവുകളുടെ ലോകത്തേക്കുള്ള വാതിലുകളാണ്!.....

Sunday, 30 November 2014

സ്കൂള്‍ കലോല്‍സവത്തില്‍ നമ്മുടെ സ്കൂള്‍..






പ്രസംഗ മല്‍സരത്തില്‍ 
ഒന്നാം സ്ഥാനം

മോണോആക്ടില്‍ 

രണ്ടാം സ്ഥാനം ..

ശ്രീരാഗ് ടി.പി. - നാലാം തരം 








 





നാടോടി നൃത്തത്തില്‍ 
മൂനാം സ്ഥാനം ലഭിച്ച 
പഞ്ചമി ഇളയമ്മയുടെയും 
ടീച്ചര്‍മാരുടെയും കൂടെ. 






സംഘഗാനത്തില്‍ പങ്കെടുത്ത 
കുരുന്നുകള്‍ (from left to right)
1. ദേവിക
2. സ്വാന്തന
3. സ്നിഗ്ദ 
4. അരുണ
5. പഞ്ചമി 
6. വൈഗ 
7. മാളവിക 





പ്രവേശന നഗരിയില്‍ 
കാര്യക്ഷമത ഉറപ്പ്‌ വരുത്തുന്ന
ഊര്‍ജ്ജസ്വലനായ   നമ്മുടെ 
A.E.O.










"ഗുരുനാഥന്‍ തുണചെയ്ക സന്തതം 
തിരുനാമങ്ങള്‍ നാവിന്മേഴെപ്പോഴും 
പിരിയതെയിരിക്കണം നമ്മുടെ 
നരജന്മം സഫലമാക്കീടുവാന്‍"

ഊട്ട് പുരയില്‍ പൂന്താനത്തിന്റെ ഈ വരികള്‍ക്കെന്ത് പ്രസക്തി 
എന്ന് നിങ്ങള്‍ ആലോചിക്കും അല്ലേ?  

അക്ഷരം ഭക്ഷിച്ച് വിശപ്പടക്കിയിരുന്ന 

പഴയ കാലമല്ല!  പകരം; വിശപ്പിന്‍റെ വിളികളറിയാത്ത സമൃദ്ധിയുടെ പുതിയ യുഗമാണ് നമ്മുടെ മുന്നില്‍. ഹോം സയന്‍സ് ഒരു പഠന ശാഖയും പാചകകല മനുഷ്യരുടെ ഹൃദയത്തില്‍ എത്തിച്ചേരാനുള്ള വാതിലുകളും! എന്തിലും ഏതിലും  അക്ഷരങ്ങളെയും അറിവുകളെയും കണ്ടെത്തൂ, ഗുരുക്കന്മാരെ സ്മരിച്ചുകൊണ്ടേയിരിക്കൂ അവിടെ നിങ്ങള്‍ക്ക്‌ സര്‍വേശ്വരന്‍റെ അനുഗ്രഹാശിസുകള്‍ കൂടെ കാണും. അത് ഉന്നതിയുടെ പടവുകള്‍ താണ്ടാന്‍ വലിയൊരു കരുത്താണ്! 







പ്രവേശന കവാടം 

Photos : 
Anil Kumar
Head Master
A.L.P.S. Edayilakkad 

Thursday, 27 November 2014

പുഴ മരിച്ചേ.........................ഇല്ല ഞങ്ങളതിന് അനുവദിക്കില്ല!

പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ പുഴയോരത്ത് തള്ളി രക്ഷപെടുന്നവര്‍ ഏറുകയാണ്! നമ്മുടെ കുട്ടികളെ കണ്ടല്‍ക്കാടുകളിലുപേക്ഷിക്കുന്ന മാലിന്യങ്ങള്‍ മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കാത്ത രീതിയില്‍ മാലിന്യവിമുക്തമാക്കാന്‍ പ്രായോഗിക പരിശീലനം നല്‍കുന്നതിനിടയില്‍ കാഴ്ചക്ക് മനോഹാരിത നല്‍കുന്ന ചില ചിത്രങ്ങള്‍ പകര്‍ത്തിയത് നിങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നു.   

ഇടയിലക്കാട് പുഴയുടെ മനോഹാരിത! 







Wednesday, 26 November 2014

ക്ലാസ് മുറികള്‍ക്ക്‌ പുറത്തുള്ള പഠനം

മൊട്ടമ്മല്‍ കയര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ശ്രീ: ദിനേഷ്.കെ.പി.
പ്രധാനാധ്യാപകന്‍റെ കരവിരുതില്‍...

കുട്ടികളുമായി ഈ കയര്‍ ഫാക്ടറി സന്ദര്‍ശിക്കാന്‍ സഹായം നല്‍കിയ അദ്ദേഹത്തിനുള്ള നന്ദി ആദ്യം അറിയിക്കുന്നു. 


കേരളത്തിലെ കയര്‍ വ്യവസായത്തിന്‌ 
നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്.. കയര്‍, കയറ്റപ്പായ് 
കയറ്റുതടുക്കില്‍ മാത്രം ഒതുങ്ങികൂടിയിരുന്ന വ്യവസായം 
കയര്‍ ബോര്‍ഡിന്‍റെ വരവോടെ ചികരിചോറ് കൊണ്ട് 
ജൈവ വളം മുതല്‍ വൈവിദ്ധ്യമാര്‍ന്ന കയറുല്‍പ്പന്നങ്ങള്‍ 
വരെ നിറഞ്ഞു നില്‍ക്കുന്നു.

വിദ്യാഭ്യാസം ക്ലാസ്മുറികളില്‍ ഒതുങ്ങാതെ 
പ്രായോഗികതയില്‍ നിന്നുള്ള പഠനം  
ഇടയിലക്കാട് എ.എല്‍.പി.എസ്. മുന്‍തൂക്കം നല്‍കുന്ന വിഭാഗമാണ്.

















കുട്ടികളെ കയര്‍ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ 
മനസിലാക്കുന്നതിനായി കൊണ്ട് ചെന്നപ്പോള്‍ 
അവര്‍ക്ക്‌ ലഭിച്ച അറിവുകള്‍ തിളക്കമുള്ള 
അവരുടെ കണ്ണുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. 

 
പഠനത്തില്‍ മാത്രം ഒതുങ്ങാതെ 
ഭാവിയില്‍  ഞങ്ങള്‍ക്കും വേണം  ഒരു സംരംഭം എന്ന് വരെ 
കുരുന്നുകളുടെ മനസ്സില്‍ കുറിച്ചിടാന്‍ സാധിച്ചു 
എന്നതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ് 








Tuesday, 18 November 2014

ചിത്ര രചന


കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍, അവര്‍ക്ക്‌ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ നമ്മുടെ സ്കൂളിനെ വെല്ലാന്‍ മറ്റാര്‍ക്കും കഴിയില്ല!


 
കലോല്‍സവത്തിന് വേണ്ടി ചിത്രരചന അഭ്യസിക്കുന്ന കുട്ടികള്‍!


സാക്ഷരം


അക്ഷരങ്ങളുടെ ലോകം ആര്‍ക്കും നിഷേധിക്കപ്പെടരുത്.
അറിവിന്‍റെ വാതായനങ്ങള്‍ തുറക്കുന്നത് അക്ഷരങ്ങളിലൂടെയാണ്.
ഇടയിലക്കാട് സ്കൂള്‍ അറിവ് പകരാന്‍ മുന്‍പന്തിയിലും...


BRC ചെറുവത്തൂര്‍ 
സക്ഷരം ക്ലാസില്‍ ഇടയിലക്കാട് സ്കൂളിന്‍റെ പ്രാധിനിത്യം 
വിളിച്ചോതികൊണ്ട് പ്രധാനാധ്യാപകന്‍ അനില്‍കുമാര്‍ സംസാരിക്കുന്നു.



അറിവുപകരാന്‍ ക്ലാസില്‍ പങ്കെടുക്കുന്ന 
ഇടയിലക്കാട് എ.ല്‍.പി. എസ്.  സ്കൂള്‍ അദ്ധ്യാപിക.




Saturday, 8 November 2014

പ്രസംഗ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ഇടയിലക്കാട് സ്കൂളിന്


Sreerag - T.P. 

ഇടയിലക്കാട് സ്കൂള്‍ 
നാലാംതരം. 
First Prize & A grade - പ്രസംഗം.   
അഭിമാനത്തോടെ സ്കൂളിന്‍റെ അഭിവാദ്യങ്ങള്‍! 



മാന്യ സദസ്സിന് വന്ദനം...

എന്‍റെ സ്വപ്നത്തിലെ കേരളത്തില്‍ മാലിന്യ കൂമ്പാരങ്ങളില്ല!
ആര്‍ത്തുല്ലസിക്കുന്ന ഈച്ചകളും കൊതുകുകളും കൂത്താടികളുമില്ല! 
സാംക്രമിക രോഗങ്ങളുടെ പറുദീസയല്ല! ദൈവത്തിന്‍റെ സ്വന്തം നാട് തന്നെ! ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയില്‍ നിന്നാണ് 
ശുചിത്വം എന്ന വാക്ക് വന്നത് തന്നെ! അതുകൊണ്ടുതന്നെ ശുചിത്വം എന്ന വാക്ക്‌ ദൈവികവുമാണ്.
(പ്രസംഗം പൂര്‍ണ്ണമായി ഉള്‍പ്പെടുത്തിയിട്ടില്ല!) 


ഈശ്വരനെ സേവിക്കാനുള്ള അനേകം മര്‍ഗ്ഗങ്ങളില്‍ നിന്ന് ഗാന്ധിജി തിരഞ്ഞെടുത്ത് ശുചിത്വത്തിിന്റേയും സേവനത്തിന്‍റെയും വഴികളായിരുന്നു. വിദ്യാര്‍ത്ഥികളിലൂടെ സമൂഹം ഉണരണം. ഒരു വ്യക്തിയിലൂടെ ഒരു  കുടുംബവും അതിലൂടെ സമൂഹവും മാറണം.. ഈ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ കേരളം ദൈവത്തിന്‍റെ വൃത്തിയും വെടിപ്പുമുള്ള സ്വന്തം നാടായി മാറണം..

 "ഭാരതമെന്ന് കേട്ടാല്‍ അഭിമാന പൂരിതമാവണമന്തരംഗം, 
കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക്‌ ഞരമ്പുകളില്‍ ..." 
തിളക്കട്ടെ നമ്മുടെ ചോര ഒരു ശുചിത്വ കേരളത്തിനായി!

ജയ് ഹിന്ദ്‌ ...

Sunday, 2 November 2014


ഇടയിലക്കാട് സ്കൂള്‍  - 

പഠന നിലവാരത്തില്‍ മുന്‍പന്തിയില്‍- 
ഭൌതിക സാഹചര്യങ്ങള്‍ കൂടെ നന്നാക്കാന്‍ പറ്റിയാല്‍ 
അറിവിന്‍റെ വാതായനങ്ങള്‍ തുറന്ന് കുട്ടികള്‍ ചെന്നെത്തുന്നത് അക്ഷരലോകത്തിലൂടെ  ഭരണ ചക്രത്തിലേക്ക് തന്നെയാണ്! 



അപൂര്‍വ്വങ്ങളായ ജൈവസമ്പത്തിന്‍റെ ഉറവിടം! 
വാനരന്മാരും നരന്മാരും സമത്വത്തോടെ വസിക്കുന്ന
 അപൂര്‍വം സ്ഥലങ്ങളിലൊന്ന്!


ഇവരും ഭൂമിയുടെ അവകാശികളാണെന്ന് വിലയിരുത്തുന്ന സമൂഹം ..

പ്രകൃതിസമ്പത്തുകള്‍ തുല്യതയോടെ പങ്കുവെക്കുന്ന
 നന്മയുടെ പഴയകാലം നമുക്കിവിടെ കാണാം ..