മൊട്ടമ്മല്‍ കയര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ശ്രീ: ദിനേഷ്.കെ.പി.
പ്രധാനാധ്യാപകന്‍റെ കരവിരുതില്‍...
കുട്ടികളുമായി ഈ കയര്‍ ഫാക്ടറി സന്ദര്‍ശിക്കാന്‍ സഹായം നല്‍കിയ അദ്ദേഹത്തിനുള്ള നന്ദി ആദ്യം അറിയിക്കുന്നു.
കേരളത്തിലെ കയര്‍ വ്യവസായത്തിന്
നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്.. കയര്‍, കയറ്റപ്പായ്
കയറ്റുതടുക്കില്‍ മാത്രം ഒതുങ്ങികൂടിയിരുന്ന വ്യവസായം
കയര്‍ ബോര്‍ഡിന്‍റെ വരവോടെ ചികരിചോറ് കൊണ്ട്
ജൈവ വളം മുതല്‍ വൈവിദ്ധ്യമാര്‍ന്ന കയറുല്‍പ്പന്നങ്ങള്‍
വരെ നിറഞ്ഞു നില്‍ക്കുന്നു.
വിദ്യാഭ്യാസം ക്ലാസ്മുറികളില്‍ ഒതുങ്ങാതെ
പ്രായോഗികതയില്‍ നിന്നുള്ള പഠനം
ഇടയിലക്കാട് എ.എല്‍.പി.എസ്. മുന്‍തൂക്കം നല്‍കുന്ന വിഭാഗമാണ്.
കുട്ടികളെ കയര്‍ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍
മനസിലാക്കുന്നതിനായി കൊണ്ട് ചെന്നപ്പോള്‍
അവര്‍ക്ക് ലഭിച്ച അറിവുകള്‍ തിളക്കമുള്ള
അവരുടെ കണ്ണുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
പഠനത്തില്‍ മാത്രം ഒതുങ്ങാതെ
ഭാവിയില്‍ ഞങ്ങള്‍ക്കും വേണം ഒരു സംരംഭം എന്ന് വരെ
കുരുന്നുകളുടെ മനസ്സില്‍ കുറിച്ചിടാന്‍ സാധിച്ചു
എന്നതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്
No comments:
Post a Comment