FLASH NEWS

L.S.S. നേടിയ ശ്രീരാഗിനും കീര്‍ത്തനക്കും സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍.... ..................അക്ഷരങ്ങള്‍ അറിവുകളുടെ ലോകത്തേക്കുള്ള വാതിലുകളാണ്!.....

Saturday, 20 December 2014

വീണ്ടുമൊരവധിക്കാലം

ക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ വീണ്ടുമൊരു അവധിക്കാലം 
കളിയരങ്ങൊഴിഞ്ഞ അക്ഷരമുറ്റം..

ആവേശത്തോടെ അടുത്ത ഭാഗം പ്രതീക്ഷിച്ച് സിനിമാശാലകളില്‍ അക്ഷമയോടെ കാത്തിരിക്കാന്‍ നമ്മുടെ കൊച്ചുകുട്ടികള്‍ക്ക് സാധിക്കാറില്ലേ?  നിങ്ങളില്‍ എത്രപേര്‍ പാഠപുസ്തകതാളുകളിലെ അടുത്ത ഭാഗം എന്തായിരിക്കും എന്നറിയാന്‍ ആകാംക്ഷയോടെ നോക്കിയിട്ടുണ്ട്?  അപൂര്‍വ്വം ചിലര്‍ അല്ലേ?  എന്തിനോടും എതിനോടും നമുക്ക്‌ അടങ്ങാത്ത തീഷ്ണമായ ഇഷ്ടം തോന്നുന്നുവോ അത് നമുക്ക്‌ ആവേശകരമായി തോന്നും നിങ്ങളില്‍ എല്ലാവരിലും ഈ അവധിക്കാലം വായനാശീലം വളരാന്‍ സര്‍വേശ്വരന്‍ സഹായിക്കട്ടെ. 

എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ 


Friday, 5 December 2014

സാക്ഷരം പ്രഖ്യാപനം 2014

അക്ഷരമുറ്റത്ത്‌ ഇനി നിരക്ഷരരില്ല!
എല്ലാവര്‍ക്കും അക്ഷരലോകത്തേയ്ക്ക് പ്രവേശനം 
നല്‍കികൊണ്ട്‌ ഇടയിലക്കാട് എ.എല്‍.പി.എസ്. 
സാക്ഷരം പ്രഖ്യാപനം നടത്തി.








അക്ഷരമുറ്റം പുസ്തക പ്രകാശനം നടത്തുന്ന PTA Presedent.



Wednesday, 3 December 2014

സക്ഷരം 2014

02.12.2014 ന് നമ്മുടെ സ്കൂള്‍ 
സാക്ഷരം 2014ന്‍റെ അവസാനഘട്ട പ്രവര്‍ത്തനത്തിന്‍റെ  
ഭാഗമായി സാക്ഷരം ശില്‍പശാല നടത്തി.


06.08.2014ന് ബുധനാഴ്‌ച റിട്ട: ഹെഡ്‌മിസ്ട്രെസ്സും രക്ഷിതാവുമായ 
ശ്രീമതി സരോജിനി ടീച്ചര്‍ ആയിരുന്നു സാക്ഷരം ക്ലാസിന്റെ ഔപചാരികമായ ഉല്‍ഘാടനം നിര്‍വഹിച്ചത്. 

അതിനോടനുബന്ധിച്ചുള്ള സാക്ഷരം പദ്ധതിയുടെ 
വിശദീകരണം നടത്തുന്ന ടീച്ചര്‍. 
ഈ പരിപാടികളിലൂടെ കുട്ടികള്‍ക്കുണ്ടായിരുന്ന മാറ്റം പ്രവചനാതീതമാണ്



                                           



















സ്കൂള്‍ അദ്ധ്യയന സമയം ഒഴിച്ച് കാലത്ത് 10 മണിക്ക് മുന്‍പും ഉച്ച വിശ്രമ വേളകളിലും വൈകുന്നേരം നാല് മണിക്ക് ശേഷവും ആണ് ടീച്ചര്‍മാര്‍ കുട്ടികള്‍ക്ക്‌ അക്ഷരങ്ങള്‍ പകര്‍ന്ന്‍ നല്‍കിയത്. രക്ഷിതാക്കളും അദ്ധ്യാപക രക്ഷാകര്‍തൃ സമിതി അംഗങ്ങളും നല്‍കിവരുന്ന പരിപൂര്‍ണ്ണ പിന്തുണന സാക്ഷരം പരിപാടിക്ക്‌ മാറ്റുകൂട്ടി.





ഇതിന്‍റെ ഭാഗമായി കുട്ടികളുടെ സര്‍ഗാത്മക വസനക്ക് മാറ്റ് കൂട്ടുന്നതിനായി സക്ഷരം ക്ലാസില്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്ക് സര്‍ഗാത്മക രചനയും കളറിംഗ് മത്സരവും നടത്തി. ഇതിന്‍റെ ക്രോഡീകരിച്ച റിപ്പോര്‍ട്ട് BRCയിലേക്ക്‌ അയച്ചുകൊടുത്ത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. 






കളിയരങ്ങിലൂടെ പഠനം അതാണ് മനസ്സില്‍ പതിയുക.




സീനിയര്‍ സൂപ്രണ്ട് ശശിധരന്‍ സര്‍ ന്‍റെ യാത്രയയപ്പ്‌


സീനിയര്‍ സൂപ്രണ്ട് ശശിധരന്‍ സര്‍ ന്‍റെ യാത്രയയപ്പ്‌ ചടങ്ങിനിടെ ഇടയിലക്കാടു സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍  അനില്‍കുമാര്‍ ബോള്‍ പോയിന്റ്‌ പെന്‍ ഡോട്ട് വര്‍ക്കില്‍ തീര്‍ത്ത ചിത്രം  












യാത്രയപ്പ്‌ ചടങ്ങിനിടയില്‍ 
നിന്ന്‍ പകര്‍ത്തിയ ചിത്രം .