സര്‍വ്വശിക്ഷാ അഭിയാന്‍ മെട്രിക്ക് അളവുകള്‍ പ്രായോഗികതയിലൂടെ കുട്ടികളിലേക്ക് എത്തിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഇടയിലെക്കാട് സ്കൂള്‍ നടത്തിയ പങ്കാളിത്തം.
ഭാരം, സമയം, ഉള്ളളവുകള്‍, നീളം തുടങ്ങിയ നിത്യജീവിതത്തില്‍ നമ്മളുപയോഗിക്കുന്ന മെട്രിക്ക് അളവുകള്‍ കുട്ടികളില്‍ പകര്‍ന്ന്‍ കൊടുക്കാനും അതവരുടെ മനസ്സില്‍ പതിയിക്കാനും കഴിഞ്ഞു എന്നത് തീര്‍ച്ചയായും ഞങ്ങളുടെയും വിജയമാണ്.
ഭാരം
ഭാര കട്ടികള്‍ കുട്ടികള്‍ പരിചയപെട്ടത് കൂടാതെ
അവര്‍ വിവിധ ഭാരങ്ങളുള്ള തൂക്കകട്ടികള്‍
സഞ്ചികള്‍ ഉപയോഗിച്ച് നിര്‍മിച്ച് അതില്‍ അളവുകള്‍ രേഖപെടുത്തി.
നിത്യജീവിതത്തിലെ പ്രായോഗികതയില്‍ നിന്നും
പാഠങ്ങള്‍ ഉള്‍കൊള്ളാന്‍ കൊച്ചുകൂട്ടുകാര്‍ക്ക് ലഭിച്ച
പലചരക്ക് കടയില്‍ നിന്ന്‍ മെട്രിക്ക് അളവുകളുടെ ലോകം
അവര്‍ സ്വായത്തമാക്കി!
ഭാരം പഠിച്ചില്ലേ കൂട്ടുകാരെ ഇനി നമുക്ക് ഉള്ളളവുകള്‍ ആയാലോ?
ഉള്ളളവുകള്‍
വിവിധ അളവുപകരണങ്ങള്‍ നിര്‍മിച്ചുകഴിഞ്ഞു.
ഇനിയോ?
അളവുകള്‍ ഊഹിക്കാനും അത് മനസ്സില്‍ പതിയിക്കാനും
ഒരു കളിയല്ലേ നല്ലത്!
മന്യയുടെ കുതിപ്പ് വിജയത്തിലേക്ക് തന്നെയല്ലേ?
കളിയിലൂടെ കാര്യത്തിലേക്ക്
കുട്ടികള്‍ നിശ്ചിത സമയത്തില്‍ ശേഖരിച്ച വെള്ളം
ഊഹിച്ച് രേഖപെടുത്തി അത് പിന്നീട് അളന്ന് തിട്ടപെടുത്തി.
ഏറ്റവും കൂടുതല്‍ വെള്ളം ശേഖരിച്ച കുട്ടി വിജയി...!
സമയം
സമയം കൊല്ലാനുള്ള വഴികള്‍ നാം ആലോചിക്കുമ്പോള്‍ സമയം മല്ലെ നമ്മെയാണ് കൊല്ലുന്നത്. (ബൗസികോൾട്ട്)
മെട്രിക്ക് ക്ലോക്ക് നിര്‍മാണവും
സമയങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് അറിവ് പകരലും.
പിറന്നാള്‍ കലണ്ടര്‍ നിര്‍മ്മാണം
പിറന്നാള്‍ കലണ്ടര്‍ നിര്‍മാണവും പൂര്‍ത്തിയാക്കി ഇനിയോ?
ഭാരങ്ങള്‍ ഊഹിച്ച് പറയട്ടെ?
ബാഡ്ജ് നിര്‍മാണം
ഈ ബാഡ്ജ് ഇങ്ങനെ കുത്തണം
ഇനി പത്തു മീറ്റര്‍ വലത്തോട്ട്
പത്ത് മീറ്റര്‍ കിഴക്കോട്ട്
ഭാരം ഊഹിച്ച് പറയാം ...!
പ്രായോഗികതയിലൂടെയുള്ള പരിജ്ഞാനം
ഇടയിലെക്കാട് സ്കൂളിന്‍റെ വിജയം!