FLASH NEWS

L.S.S. നേടിയ ശ്രീരാഗിനും കീര്‍ത്തനക്കും സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍.... ..................അക്ഷരങ്ങള്‍ അറിവുകളുടെ ലോകത്തേക്കുള്ള വാതിലുകളാണ്!.....

Monday, 30 March 2015

വേനലവധിക്കാലം

വീണ്ടുമൊരവധിക്കാലം എല്ലാം തള്ളി മറിച്ചിട്ട്  ആര്‍ത്തുല്ലസിക്കണം! 

ഗോട്ടി കളി  
ചൊട്ടയും പുള്ളും 
ആട്ടക്കളം 
പമ്പരം കുത്തിക്കളി 
ചടുകുടു
കിസ്സേപ്പി 
മരം പകര്‍ന്നു കളി, ഒളിച്ചുകളി, തൊട്ടോടി കളി 
കള്ളനും പോലീസും കളി  
കോഴിയും കുറുക്കനും കളി  
കസേരക്കളി
നായും പുലിയും 
കൊത്താം കല്ല്‌,  മുക്കല്ല്, ആറുകല്ല് 
തിരുപ്പറക്കല്‍, കയര്‍ചാട്ടം 
ഓലപന്ത്
കാരക്കളി 
നീന്തല്‍, കൂളി, കുളംചാടല്‍, മുങ്ങിക്കിടക്കല്‍ 
വെട്ടികളി, അക്കിതിക്കുത്ത്
ഊഞ്ഞാല്‍, കൊക്കിക്കളി, വട്ട്കളി 
വളയെറിഞ്ഞുകളി, റിംഗ്, പൂത്താന്‍കോല് 
ഓലപ്പീപ്പി, ഓലകാറ്റാടി, ഓലമൂടി, 
കടലാസ് തോക്ക്, കടലാസ് തോണി, കടലാസ് വീമാനം, കടലാസ് പന്ത്, 
ചികരി പന്ത്, ടയര്‍ വട്ടം ഓടിക്കല്‍, സൈക്കിള്‍ ചക്രം, 
പാമ്പും കോണിയും, തായം കളി, വീട് വെച്ച് കളി, 
ചോറും കറിയും വെച്ച് കളി, പീടിക വെച്ച് കളി, 
ചപ്പില പൂതം കെട്ടികളി..

ഇതൊക്കെ എഴുതാന്‍ കൊള്ളാം! 
എത്ര കൂട്ടുകാര്‍ ഇതൊക്കെ കളിച്ചിട്ടുണ്ട്! 
അന്യം നിന്ന് പോവുന്ന കലയായി പഴയ കളികള്‍ മാറുന്നുവോ????
എല്ലാവരുടെയും അവധിക്കാലം ആഷോഷങ്ങള്‍ക്ക് വഴിമാറട്ടെ ..
പ്രകൃതിയുടെ സ്പന്ദനങ്ങളില്‍ നിന്നും നമുക്കേറെ പഠിക്കാനുണ്ട്..
മകരക്കൊയ്ത്ത് കഴിഞ്ഞ്‌ കണ്ടമുണങ്ങി പൂട്ടി 
വീണ്ടും വിത്ത് വിതകക്കാന്‍ 
അടുത്ത മഴത്തുള്ളികള്‍ക്കായുള്ള കാത്തിരിപ്പിനിടയില്‍ 
ഒരുതുള്ളി വെള്ളംപോലും പാഴാക്കാതിരിക്കൂ..
SAVE WATER & SAVE LIFE!
എല്ലാവര്‍ക്കും ഇടയിലെക്കാട് സ്കൂളിന്‍റെ അവധികാല ആശംസകള്‍

Wednesday, 18 March 2015

പട്ടം


പട്ടം കണ്ടുപിടിച്ചു ആദ്യമായി പറപ്പിച്ചതായി  ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേര്  മോസി എന്ന ചൈനക്കാരന്‍ ഫിലോസഫറുടെതാണ്...  

പക്ഷേ അത് ആസ്വദിച്ച് പറത്തി സന്ദേശങ്ങള്‍ വരെ കൈമാറിയിരുന്നത് 
നമ്മള്‍ മലയാളികള്‍ തന്നെയായിരിക്കും! 
പട്ടത്തിന്‍റെ നിര്‍മ്രിതിയും പ്രവര്‍ത്തനവും കുട്ടികള്‍ക്ക്‌ വിശദീകരിച്ചുകൊടുക്കുന്ന പ്രധാനാധ്യാപകന്‍ അനില്‍കുമാര്‍..

നമ്മുടെ സ്വപനങ്ങളും പട്ടത്തെ പോലേതന്നെ ഉയരങ്ങളില്‍ പറക്കണം നിയന്ത്രണം ഒരു ചരടില്‍ കോര്‍ത്ത്‌ നമ്മുടെ വിരല്‍ത്തുമ്പിലും!!


എല്ലാകുട്ടികളും അവരവരുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും അവരാഗ്രഹിക്കുന്നപോലെ പൂര്‍ത്തീകരിക്കട്ടെ! 










Monday, 9 March 2015

ഏഴിമലയില്‍ ഒരു ദിവസം!

പഠന യാത്ര 

യാത്രകള്‍ അവസാനിക്കുന്നയിടത്ത്- 
ചിത്രഗുപ്തന്‍ കണക്ക്‌ പുസ്തകവുമായി നമ്മെ കാത്തിരിക്കും!  

യാത്രകള്‍ ജീവിതത്തില്‍ അവസാനിക്കുന്നേ ഇല്ല! 
ഓരോ യാത്രകളും തുറന്ന പുസ്തകമാണ്. 
നമ്മുടെ സംസ്കാരം, പാരമ്പര്യം, ചരിത്രം, ഭൂമിശാസ്ത്രം 
എല്ലാറ്റിനെയും  കുറിച്ചുള്ള പഠനം.
ഇതാ നാലാം തരം തയ്യാറായി കഴിഞ്ഞു.. പ്രകൃതിയെ തൊട്ടറിഞ്ഞുള്ള യാത്രയില്‍ നമുക്ക്‌ പഠനത്തോടൊപ്പം ഉല്ലാസവും ആവാം...
ഇത് പ്രകൃതിയുടെ വരദാനം.. 
ഇടയിലക്കാട് ദൈവത്തിന്‍റെ സ്വന്തം നാട് തന്നെയാണ്.
മലകള്‍ താണ്ടി ഇനി നമ്മള്‍ ഇവിടുന്ന് ഏഴിമലയുടെ താഴ്വരയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലൂര്‍ദ്ദ് മാതാ തീര്‍ഥാടനകേന്ദ്രം 
വഴി മുകളിലേക്ക്‌ കയറിയാലോ? 
 അയ്യോ വേണ്ട...കുന്നിടിക്കേണ്ട!! അത് പ്രകൃതിയുടെ താളം തെറ്റിക്കും! 
കണ്ടില്ലേ കുട്ടികളേ മനോഹരമായ 
ആ താഴ്വാരങ്ങളൊക്കെ അപ്രത്യക്ഷമായികൊണ്ടിരിക്കയാ! 
എല്ലാം കാട്ടാളന്മാര്‍ തുരന്നെടുത്തു! 
കുട്ടികളെ.... ഇതാണ് കേരളത്തിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ!

തുരന്നു മുറിവേല്‍പ്പിച്ച ഹൃദയത്തിലെ പോറലുകള്‍ മറച്ച് വെച്ച് നമ്മെ സന്തോഷിപ്പിക്കാന്‍ ചിരിച്ചു കാണിക്കുന്നഭൂപ്രകൃതി! 
ഇതാണ് മലമുകളിലെ ഉത്രാടം റിസോര്‍ട്ട് 
ഊട്ടിയും കൊടൈക്കനാലും നാണിച്ച് പോവുന്ന 
ഏഴിമലയില്‍ നിന്നുള്ള വിദൂര കാഴ്ച!
ഇനി നമുക്ക്‌ മലയിറങ്ങി ബീച്ചിലേക്ക് പോവാം ഉല്ലാസവും കൂടെ വേണ്ടേ? 
കടലമ്മക്ക് കോപം വന്ന്‍ നമ്മുടെ സ്കൂളിന്‍റെ പേര് മായ്ക്കുമോന്ന്‍ നോക്കട്ടെ!
 എട്ടിക്കുളം ബീച്ചിലെ മനോഹാരിത!
ഐലെസാ.. ഐലേസാ.....
ഒത്തുപിടിച്ചാല്‍ ... മലയും പോരും!
തള്ളി കടലിലിട്ടു!  തളര്‍ന്നു!! 
ഇനി ടീച്ചറുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കാം! 
ബിന്ദു ടീച്ചറുടെ വീട്ടിലെ ഒരു സായാഹ്നം.






ഓ ഒരു ദിവസം ഒരു നിമിഷം കൊണ്ട് തീര്‍ന്നപോലെ!
ടീച്ചര്‍ യാത്രാ വിവരണം എഴുതാന്‍ പറഞ്ഞിട്ടുണ്ട്!
നല്ല യാത്രാവിവരണത്തിന് സമ്മാനവും!

പോവുന്നതിന് മുന്‍പ്‌ ആ കണ്ടത്തിലെക്കൊന്നു  നോക്ക്!
പോത്ത്പോലെ കിടക്കുന്നു!















  

Saturday, 7 March 2015

വലിയപറമ്പ് പഞ്ചായത്ത് മെട്രിക്ക് മേള ഇടയിലെക്കാട് സ്കൂളില്‍..

സ്കൂള്‍ തല മെട്രിക്ക് മേളകളില്‍ കുട്ടികള്‍ ഉണ്ടാക്കിയ ക്ലോക്ക്, 
ഭാരചാര്‍ട്ടുകള്‍, മീറ്റര്‍ സ്കൈല്‍ മുതലായവ 
പഞ്ചായത്ത് തല മെട്രിക്ക് മേളയില്‍ 
BRC ചെറുവത്തൂരിന്‍റെ സജ്ജീവ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു. 









എ.എല്‍.പി.എസ്. ഇടയിലെക്കാട് ആവരുടെ നിര്‍മിതികള്‍ പ്രദര്‍ശിപ്പിക്കുന്നു.