FLASH NEWS

L.S.S. നേടിയ ശ്രീരാഗിനും കീര്‍ത്തനക്കും സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍.... ..................അക്ഷരങ്ങള്‍ അറിവുകളുടെ ലോകത്തേക്കുള്ള വാതിലുകളാണ്!.....

Monday, 9 March 2015

ഏഴിമലയില്‍ ഒരു ദിവസം!

പഠന യാത്ര 

യാത്രകള്‍ അവസാനിക്കുന്നയിടത്ത്- 
ചിത്രഗുപ്തന്‍ കണക്ക്‌ പുസ്തകവുമായി നമ്മെ കാത്തിരിക്കും!  

യാത്രകള്‍ ജീവിതത്തില്‍ അവസാനിക്കുന്നേ ഇല്ല! 
ഓരോ യാത്രകളും തുറന്ന പുസ്തകമാണ്. 
നമ്മുടെ സംസ്കാരം, പാരമ്പര്യം, ചരിത്രം, ഭൂമിശാസ്ത്രം 
എല്ലാറ്റിനെയും  കുറിച്ചുള്ള പഠനം.
ഇതാ നാലാം തരം തയ്യാറായി കഴിഞ്ഞു.. പ്രകൃതിയെ തൊട്ടറിഞ്ഞുള്ള യാത്രയില്‍ നമുക്ക്‌ പഠനത്തോടൊപ്പം ഉല്ലാസവും ആവാം...
ഇത് പ്രകൃതിയുടെ വരദാനം.. 
ഇടയിലക്കാട് ദൈവത്തിന്‍റെ സ്വന്തം നാട് തന്നെയാണ്.
മലകള്‍ താണ്ടി ഇനി നമ്മള്‍ ഇവിടുന്ന് ഏഴിമലയുടെ താഴ്വരയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലൂര്‍ദ്ദ് മാതാ തീര്‍ഥാടനകേന്ദ്രം 
വഴി മുകളിലേക്ക്‌ കയറിയാലോ? 
 അയ്യോ വേണ്ട...കുന്നിടിക്കേണ്ട!! അത് പ്രകൃതിയുടെ താളം തെറ്റിക്കും! 
കണ്ടില്ലേ കുട്ടികളേ മനോഹരമായ 
ആ താഴ്വാരങ്ങളൊക്കെ അപ്രത്യക്ഷമായികൊണ്ടിരിക്കയാ! 
എല്ലാം കാട്ടാളന്മാര്‍ തുരന്നെടുത്തു! 
കുട്ടികളെ.... ഇതാണ് കേരളത്തിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ!

തുരന്നു മുറിവേല്‍പ്പിച്ച ഹൃദയത്തിലെ പോറലുകള്‍ മറച്ച് വെച്ച് നമ്മെ സന്തോഷിപ്പിക്കാന്‍ ചിരിച്ചു കാണിക്കുന്നഭൂപ്രകൃതി! 
ഇതാണ് മലമുകളിലെ ഉത്രാടം റിസോര്‍ട്ട് 
ഊട്ടിയും കൊടൈക്കനാലും നാണിച്ച് പോവുന്ന 
ഏഴിമലയില്‍ നിന്നുള്ള വിദൂര കാഴ്ച!
ഇനി നമുക്ക്‌ മലയിറങ്ങി ബീച്ചിലേക്ക് പോവാം ഉല്ലാസവും കൂടെ വേണ്ടേ? 
കടലമ്മക്ക് കോപം വന്ന്‍ നമ്മുടെ സ്കൂളിന്‍റെ പേര് മായ്ക്കുമോന്ന്‍ നോക്കട്ടെ!
 എട്ടിക്കുളം ബീച്ചിലെ മനോഹാരിത!
ഐലെസാ.. ഐലേസാ.....
ഒത്തുപിടിച്ചാല്‍ ... മലയും പോരും!
തള്ളി കടലിലിട്ടു!  തളര്‍ന്നു!! 
ഇനി ടീച്ചറുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കാം! 
ബിന്ദു ടീച്ചറുടെ വീട്ടിലെ ഒരു സായാഹ്നം.






ഓ ഒരു ദിവസം ഒരു നിമിഷം കൊണ്ട് തീര്‍ന്നപോലെ!
ടീച്ചര്‍ യാത്രാ വിവരണം എഴുതാന്‍ പറഞ്ഞിട്ടുണ്ട്!
നല്ല യാത്രാവിവരണത്തിന് സമ്മാനവും!

പോവുന്നതിന് മുന്‍പ്‌ ആ കണ്ടത്തിലെക്കൊന്നു  നോക്ക്!
പോത്ത്പോലെ കിടക്കുന്നു!















  

No comments:

Post a Comment