FLASH NEWS

L.S.S. നേടിയ ശ്രീരാഗിനും കീര്‍ത്തനക്കും സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍.... ..................അക്ഷരങ്ങള്‍ അറിവുകളുടെ ലോകത്തേക്കുള്ള വാതിലുകളാണ്!.....

Monday 30 March 2015

വേനലവധിക്കാലം

വീണ്ടുമൊരവധിക്കാലം എല്ലാം തള്ളി മറിച്ചിട്ട്  ആര്‍ത്തുല്ലസിക്കണം! 

ഗോട്ടി കളി  
ചൊട്ടയും പുള്ളും 
ആട്ടക്കളം 
പമ്പരം കുത്തിക്കളി 
ചടുകുടു
കിസ്സേപ്പി 
മരം പകര്‍ന്നു കളി, ഒളിച്ചുകളി, തൊട്ടോടി കളി 
കള്ളനും പോലീസും കളി  
കോഴിയും കുറുക്കനും കളി  
കസേരക്കളി
നായും പുലിയും 
കൊത്താം കല്ല്‌,  മുക്കല്ല്, ആറുകല്ല് 
തിരുപ്പറക്കല്‍, കയര്‍ചാട്ടം 
ഓലപന്ത്
കാരക്കളി 
നീന്തല്‍, കൂളി, കുളംചാടല്‍, മുങ്ങിക്കിടക്കല്‍ 
വെട്ടികളി, അക്കിതിക്കുത്ത്
ഊഞ്ഞാല്‍, കൊക്കിക്കളി, വട്ട്കളി 
വളയെറിഞ്ഞുകളി, റിംഗ്, പൂത്താന്‍കോല് 
ഓലപ്പീപ്പി, ഓലകാറ്റാടി, ഓലമൂടി, 
കടലാസ് തോക്ക്, കടലാസ് തോണി, കടലാസ് വീമാനം, കടലാസ് പന്ത്, 
ചികരി പന്ത്, ടയര്‍ വട്ടം ഓടിക്കല്‍, സൈക്കിള്‍ ചക്രം, 
പാമ്പും കോണിയും, തായം കളി, വീട് വെച്ച് കളി, 
ചോറും കറിയും വെച്ച് കളി, പീടിക വെച്ച് കളി, 
ചപ്പില പൂതം കെട്ടികളി..

ഇതൊക്കെ എഴുതാന്‍ കൊള്ളാം! 
എത്ര കൂട്ടുകാര്‍ ഇതൊക്കെ കളിച്ചിട്ടുണ്ട്! 
അന്യം നിന്ന് പോവുന്ന കലയായി പഴയ കളികള്‍ മാറുന്നുവോ????
എല്ലാവരുടെയും അവധിക്കാലം ആഷോഷങ്ങള്‍ക്ക് വഴിമാറട്ടെ ..
പ്രകൃതിയുടെ സ്പന്ദനങ്ങളില്‍ നിന്നും നമുക്കേറെ പഠിക്കാനുണ്ട്..
മകരക്കൊയ്ത്ത് കഴിഞ്ഞ്‌ കണ്ടമുണങ്ങി പൂട്ടി 
വീണ്ടും വിത്ത് വിതകക്കാന്‍ 
അടുത്ത മഴത്തുള്ളികള്‍ക്കായുള്ള കാത്തിരിപ്പിനിടയില്‍ 
ഒരുതുള്ളി വെള്ളംപോലും പാഴാക്കാതിരിക്കൂ..
SAVE WATER & SAVE LIFE!
എല്ലാവര്‍ക്കും ഇടയിലെക്കാട് സ്കൂളിന്‍റെ അവധികാല ആശംസകള്‍

No comments:

Post a Comment